മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി മരിച്ചു. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സ്ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കെയായിരുന്നു അന്ത്യം. സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് കേസിലും ഇയാൾ കുറ്റക്കാരനാണ്.
1993ലെ സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments