ബംഗളുരു: പെട്രോളും ഡീസലും നേരിട്ട് വീട്ടിലെത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ മൈ പെട്രോൾ പമ്പിന്റെ പ്രവർത്തനം നിർത്തി.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലക്കേർപ്പെടുത്തിയ സ്ഥാപനത്തിലാണ് ഹോം ഡെലിവറി നിർത്തലാക്കിയതും പമ്പിന്റെ പ്രവർത്തനം നിർത്തലാക്കിയതും.
മൈ പെട്രോൾ പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായി സി ഇ ഓ ആശിഷ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പെട്രോൾ നിറയ്ക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന കാരണത്താലാണ് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലക്ക്.
Post Your Comments