ചങ്ങനാശേരി : ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിസ്സാരമായി കാണരുതെന്നും ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാർ തയാറാകണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.
ശബരിമലയിലെ കൊടിമരത്തിനു നേരെ നടന്ന അതിക്രമത്തിൽ എൻഎസ്എസ് ആസ്ഥാനത്തു ചേർന്ന ബജറ്റ് സമ്മേളനം ആശങ്ക രേഖപ്പെടുത്തിയത്.
മുന്നാക്ക വിഭാഗങ്ങൾക്കുമാത്രം നീതി നിഷേധിക്കുന്നതും അവരുടെ ആവശ്യങ്ങളെ മാത്രം അവഗണിക്കുന്നതുമായ രാഷ്ട്രീയശൈലി രാജ്യത്തു വളർന്നുവരുന്നുവെന്നും ഇതു ഭാരതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മറ്റൊരു പ്രമേയത്തിൽ മുന്നറിയിപ്പു നൽകി.
Post Your Comments