ബെയ്ജിംഗ്: ഇന്ത്യയും അമേരിക്കയും അടുക്കുമ്പോൾ ചൈനയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്. ജപ്പാന് ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യ അമേരിക്കന്‍ സഖ്യകക്ഷിയല്ലെന്നും എന്നാല്‍ മേഖലയിലെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ അമേരിക്കയുടെ ഉപകരണമായി ഇന്ത്യ മാറിയാല്‍, ദക്ഷിണേഷ്യയില്‍ മറ്റൊരു സമാധാന പ്രതിസന്ധി ഉടലെടുക്കുമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യയ്ക്കൊരിക്കലും ചൈനയെ നേരിടാന്‍ സാധിക്കില്ലെന്നും, വികസനവും സുരക്ഷയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചൈനയുമായി രമ്യതയില്‍ പോകുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്നും പത്രം വ്യക്തമാക്കുന്നു.
Post Your Comments