KeralaLatest News

വൈപ്പിന്‍ സമരം: പ്രധാനമന്ത്രിക്ക് ഭീഷണിയെന്ന് പറഞ്ഞത് അക്രമത്തെ ന്യായീകരിക്കാന്‍, ഡിജിപിക്കെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി : വൈപ്പിന്‍ സമരത്തില്‍ സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ വലിയ അതിക്രമമാണ് പോലീസ് അഴിച്ചുവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഭീകരാക്രമണ ഭീഷണി നിലവില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് ഡിസിപി യത്ഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സമരക്കാരെ ഒഴിപ്പിച്ചത് എന്നുമായിരുന്നു ഡിജിപി ടി.പി സെന്‍കുമാര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് ശരിവെക്കുകയും ചെയ്തു.

എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞ് അതിക്രമത്തെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. മാത്രമല്ല അടുത്ത മാസം ചെരുന്ന സിറ്റിംഗില്‍ ഡിസിപി യതീഷ് ചന്ദ്ര നേരിട്ട് ഹാജരാകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആലുവയില്‍ ഇന്ന് ചേര്‍ന്ന സിറ്റിംഗില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൂടുതല്‍ സമയം വേണമെന്ന് യതീഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button