വാഷിംഗ്ടണ്‍: ഇന്ത്യ- യുഎസ് പ്രതിരോധ കരാറില്‍ ചൈനയ്ക്ക് ആശങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് തന്ത്രപ്രധാനമായ ഇന്ത്യ- യുഎസ് പ്രതിരോധ കരാർ ഒപ്പുവച്ചത്. നിരീക്ഷണ ഡ്രോണുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള കരാറാണ് ചെെനയ്ക്ക് ആശങ്ക സമ്മാനിക്കുന്നത്. പുതിയ കരാറിലൂടെ ഇന്ത്യയ്ക്ക് 22 സൈനിക നിരീക്ഷണ ഡ്രോണുകളാണ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയുടെ പ്രതിരോധ വിഭാഗം അതീവ ശക്തമാകും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശക്തി വളരാൻ കരാർ കാരണമാകും. ഇത് ചെെനയെ ഭീതിപ്പെടുത്തുന്നു.
ചൈനീസ് സെന്‍റര്‍ ഫോര്‍ ആംസ് കണ്‍ട്രോളിലെ യുദ്ധവിദഗ്ദനും പെക്കിംഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറുമായ ഹാന്‍ ഹ്വായുടെ അഭിപ്രായത്തിൽ എഫ് 16 വിമാനം നിര്‍മിക്കാനുള്ള തീരുമാനത്തേക്കാള്‍ ഈ കരാർ ചെെനയ്ക്ക് ആശങ്ക സമ്മാനിക്കുന്നു.
ഇന്ത്യയുമായി അമേരിക്ക അടുക്കുന്നത് യുഎസ്- ചൈന ബന്ധത്തില്‍ വിള്ളൽ വീഴുത്തമെന്നാണ് ചൈനീസ് വിദഗ്ദരുടെ വിലയിരുത്തല്‍. 2005ല്‍ ഇന്ത്യ യുഎസ് ആണവ കരാറിലും ചെെനയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു. ജോര്‍ജ് ബുഷ് അധികാരത്തിലിരുന്ന സമയത്തുള്ള ഇന്ത്യ-യുഎസ് ബന്ധവും ചൈനയ്ക്ക് ഇഷ്ടമായിരുന്നില്ല.
സുപ്രധാന നീക്കം
പ്രതിരോധ മേഖലയിലെ വലിയ വളര്‍ച്ചയാണ് മോദി ലക്ഷ്യമിടുന്നത്. അമേരിക്കയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നത് ഇന്ത്യയുടെ ശക്തി വർധിപ്പിക്കും. അമേരിക്കയുമായുള്ള പ്രതിരോധ ബന്ധം ആഴത്തിലാക്കുന്നതിനാണ് മോദി ശ്രമിക്കുന്നത് എന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
രഹസ്യാന്വേഷണത്തിനു ഇനി പ്രിഡേറ്റര്‍ ഡ്രോണ്‍
രഹസ്യാന്വേഷണത്തിനു വേണ്ടിയാണ് സെെന്യം സാധാരണഗതിയിൽ പ്രിഡേറ്റര്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത്. നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്കും ഇവ ഉപയോഗിക്കാറുണ്ട്. ഗാര്‍ഡിയന്‍ ഡ്രോണുകളുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടത്തിയിരിക്കുന്നത്. 1,746 കിലോ ഭാരം വഹിക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ഇവ. റിമോട്ട് ഉപയോഗിച്ചാണ് പ്രിഡേറ്റര്‍ ഡ്രോണുകൾ നിയന്ത്രിക്കുന്നത്. 27 മണിക്കൂറിലേറെ തുടര്‍ച്ചയായി ഇവ പറക്കും. 50,000 അടി ഉയരത്തില്‍ പറക്കുന്ന ഇവ രഹസ്യാന്വേഷണ മേഖലയിൽ സെെന്യത്തിനു ആധിപത്യം സമ്മാനിക്കും.
22 ഡ്രോണുകള്‍ ഇന്ത്യന്‍ സെെന്യത്തിന്
കരാറിലൂടെ ഇന്ത്യയ്ക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ ലഭിക്കും. അമേരിക്കന്‍ വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കിയത് 200- 300 കോടി വരെയുള്ള ആയുധ ഇടപാടിനാണ്. ഇതിനു പുറമെ എഫ് 16 യുദ്ധവിമാനങ്ങളും സംയുക്തമായി നിര്‍മിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ കരാറുണ്ട്. ഇതു വഴി ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കാനാണ് അമേരിക്ക ലകഷ്യമിടുന്നത്.
Post Your Comments