Latest NewsIndiaNews

മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിയ്ക്കാന്‍ .. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം

 

ഉഡുപ്പി: രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ കെട്ടിപ്പൊക്കുന്നവര്‍ക്ക് മറുപടിയായി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കര്‍ണാടക ഭക്ഷ്യ പൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. അന്നബ്രഹ്മ ഹാളില്‍ നടന്ന സംഗമത്തില്‍ നൂറോളം ഇസ്ലാം മത വിശ്വാസികള്‍ പങ്കെടുത്തു.  നോമ്പ് തുറന്നശേഷം വിശ്വാസികള്‍ അതേ ഹാളില്‍ പ്രാര്‍ഥന നടത്തി.

സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മഠാധിപതി നേരിട്ടെത്തി പഴങ്ങളും പഴസത്തും ചെറുപലഹാരങ്ങളും നല്‍കി. മഠാധിപതിയുടെ പ്രവൃത്തി രാജ്യം മുഴുവന്‍ മതസൗഹാര്‍ദം വളര്‍ത്തുന്നതിന് വഴിവെക്കുമെന്ന് യു.ടി.ഖാദര്‍ പറഞ്ഞു. മതങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനുള്ള പ്രവൃത്തികള്‍ നിര്‍ത്തി മഠാധിപതിയുടെ മാതൃക അനുകരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഠത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തിനെതിരേ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്താലിഖ് രംഗത്തെത്തി. എന്നാല്‍, വിമര്‍ശനം തള്ളിയ മഠാധിപതി മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇഫ്താര്‍ വിരുന്ന് വരും വര്‍ഷവും തുടരുമെന്നും ക്രൈസ്തവരെക്കൂടി പങ്കാളികളാക്കുമെന്നും വിശ്വേശ തീര്‍ഥ സ്വാമി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button