തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രപിച്ചതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്, പലയിടത്തും കൃഷിനാശം സംഭവിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തൊടുപുഴയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസിൽദാർ അറിയിച്ചു.
ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിംഗ് പുനരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Post Your Comments