Latest NewsNewsInternational

അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്റിനെതിരെ കു​റ്റം ചു​മ​ത്തി

ബ്ര​സീ​ലി​യ: അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ൽ ടെ​മ​റി​നെ​തി​രെ കു​റ്റം ചു​മ​ത്തി. പ്ര​മു​ഖ മാം​സ​വ്യാ​പാ​ര ക​മ്പ​നി​യു​ടെ മേ​ധാ​വി​യി​ൽ നി​ന്ന് വ​ൻ​തു​ക കൈ​ക്കൂ​ലി കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ലാ​ണ് സു​പ്രീം കോ​ട​തി കു​റ്റം ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ ടെ​മ​ർ കു​റ്റം നി​ഷേ​ധി​ച്ചു.

മാം​സ​വ്യാ​പാ​ര ക​മ്പ​നി​യാ​യ ജെ​ബി​എ​സി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​യി​സ്ലി ബാ​റ്റി​സ്റ്റ​യു​മാ​യി ടെ​മ​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റേ​യും പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ന്‍റേ​യും ഓ​ഡീ‍‍​യോ റി​ക്കാ​ർ​ഡിം​ഗ് പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടെ​മ​റി​ന് മേ​ൽ കു​റ്റം ചു​മ​ത്തി​യ​ത്. ടെ​മ​റി​നെ​തി​രാ​യ കേ​സ് പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധോ​സ​ഭ​യി​ലേ​ക്ക് വി​ട​ണ​മോ​യെ​ന്ന് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി​യു‌​ട‌െ ജ​ഡ്ജി​ക്ക് തീ​രു​മാ​നി​ക്കാം. അ​ധോ​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ല​മാ​കും പ്ര​സി​ഡ​ന്‍റ് ടെ​മ​റി​ന്‍റെ ഭാ​വി നി​ശ്ച​യി​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button