കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പ്രമുഖ നടന്‍ എന്നല്ലാതെ ദിലീപിന്‍റെ പേര് പറഞ്ഞു ആരോപണം ഉന്നയിച്ച വിഷയത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി രംഗത്ത്. പ്രമുഖ നടിക്ക് മാത്രമല്ല പ്രമുഖ നടനും സ്വകാര്യതയും കുടുംബവും ഒക്കെ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണം. ‘പ്രമുഖ നടന്റെ’ പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച് അലക്കാം. പക്ഷേ ‘പ്രമുഖ നടിയുടെ’ പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിക്ക് മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട് കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ.. എന്നാണ് ഒമര്‍ ലുലു മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ദിലീപിന് പിന്തുണയുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കേസില്‍ നുണപരിശോധനയ്ക്കോ മറ്റെന്ത് പരിശോധനയ്ക്കോ വേണമെങ്കിലും തയ്യാറായ ആ നടനെയും അദ്ദേഹത്തിന്റ്റെ ചിത്രങ്ങളെയും തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും ഗൂഢാലോചനയില്‍ വേദനയുണ്ടെന്നുമാണ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്. ദിലീപ് ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിനെ മാത്രമല്ല രാം ലീല എന്ന പുതിയ ചിത്രവും തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.
അക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നടന്‍ അജു വര്‍ഗീസിനെതിരേ ളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് പരാതി നല്‍കി. തന്റെ സഹപ്രവര്‍ത്തകയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ വേളയില്‍ തിരുത്തുന്നുവെന്നും നടിയോട് മാപ്പ് ചോദിക്കുന്നുവെന്നും ഫേസ്ബുക്കിലൂടെതന്നെയാണ് അജു അറിയിച്ചത്.
Post Your Comments