ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉണ്ടായിട്ടും ഉച്ചഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന കുട്ടികള്‍ ഉണ്ടെന്നതിന്‍റെ തെളിവ് ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരിയോട് ആവശ്യപ്പെട്ടുവെങ്കിലും ഹര്‍ജിയെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ ശാന്ത സിന്‍ഹ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റ് എഎം ഖാന്‍വിക്കര്‍, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. നിലവില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാമെന്നും അല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡില്ലാതെ ആദായനികുതി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജൂലൈ ഏഴിന് കേസില്‍ വീണ്ടും വാദം കേള്‍ക്കും
Post Your Comments