ഹരിപ്പാട്: സംസ്ഥാനത്ത് ടിപ്പറിടിച്ചുള്ള അപകടമരണം വീണ്ടും. ഇന്നു രാവിലെ മുത്തച്ഛനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ മുട്ടം ഉഷസ് വില്ലയിൽ അരുണിന്റെ മകൾ എയ്ലി (നിക്കി-9, ) ആണു മരിച്ചത്. അപകടത്തിനു കാരണമായ ടിപ്പർ അമിതവേഗത്തിലായായിരുന്നു. ടിപ്പർ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്ങ്യാർകുളങ്ങര ബഥനി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് സിജി. സഹോദരൻ: എയ്ഡൻ (ലക്കു).
Post Your Comments