Latest NewsIndiaNews

വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ 7000 പരിഷ്കാരങ്ങൾ; പ്രധാനമന്ത്രി

വാഷിങ്ടൻ: സർക്കാർ ഏഴായിരം പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. ദ്വിദിന സന്ദർശനത്തിനായി യുഎസിൽ എത്തിയ മോദി, അവിടുത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണ് ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്.

ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. യുഎസിനും ഇന്ത്യയുടെ വളർച്ച ഗുണം ചെയ്യുന്നതാണ്. ഇത് മൂലം യുഎസ് കമ്പനികൾക്ക് വലിയ അവസരമാകും ലഭിക്കാൻ പോകുന്നത്. ജിഎസ്ടി ഉൾപ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സർക്കാർ നടപ്പാക്കിയതെന്നും മോദി ചർച്ചയിൽ വിശദീകരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ആപ്പിൾ സിഇഒ ടിം കുക്ക്, ആമസോൺ മേധാവി ജെഫ് ബിസോസ് ഉൾപ്പെടെ 21 വ്യവസായ പ്രമുഖർ പങ്കെടുത്തു. മോദി പോർച്ചുഗലിൽ നിന്നാണ് യുഎസിൽ എത്തിയത്.

ട്രംപ് ഭരണകൂടം ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നു അറിയിച്ചു. യഥാർഥ സുഹൃത്തുമായി നിർണായകമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. ട്രംപ്–മോദി കൂടിക്കാഴ്ച 26ന് ആണ്. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ യുഎസിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമവും എച്ച് വൺ–ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചർച്ചയാകുമെന്നാണു കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button