ബിര്‍മിംഗ്ഹാം: കവർച്ചക്കാരന്റെ കത്തിക്കുത്തിനെ തോൽപ്പിച്ച പോരാട്ട വീര്യവുമായി ക്വിറ്റോവ. കത്തിക്കുത്തിൽ പരിക്കേറ്റ് ടെന്നീസ് കളിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു പെട്ര ക്വിറ്റോവയെന്ന താരത്തിന്. പരിക്ക് മാറി മടങ്ങി വന്ന ക്വിറ്റോവയുടെ പോരാട്ട വീര്യത്തിനു മുന്നിലാണ് ബിര്‍മിംഗ്ഹാം എയ്ഗോണ്‍ ക്ലാസിക് കിരീടം കീഴടങ്ങിയത്. ഫൈനലിൽ ആഷ്ലിയ ബാർതിയൊണ് ചെക് താരം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-3.
2016 ലെ ഡിസംബറിലാണ് ക്വിറ്റോവയ്ക്ക് നേരെ ആക്രമണം ഉണ്ടായ്ത്. കവർച്ചക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. തുടർന്ന് മാസങ്ങളോളം ക്വിറ്റോവ വിശ്രമത്തിലായിരുന്നു.
Post Your Comments