ബഗോട്ട: കൊളംബിയയില്‍ ബോട്ട് മുങ്ങി നിരവധി മരണം. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ 150 യാത്രക്കാരുമായി പോയ ബോട്ടാണ് തടാകത്തില്‍ മുങ്ങിയത്. അപകടം നടന്നത് തലസ്ഥാനമായ മെഡ്ലിന്‍ 45 കിലോമീറ്റര്‍ അകലെ ഗ്വാഡെപിലെ പെനോള്‍ തടാകത്തിലാണ്. ഒമ്പതു പേർ മരിച്ചതായി സ്ഥിരീകരിച്ചു. 28 പേരെ കാണാതായി. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ തുടരുകയാണ്.
വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്വാഡെപ്. അതുകൊണ്ടു തന്നെ വിദേശികളായിരിക്കും അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഗുരുതരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ടെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
Post Your Comments