തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുപ്പതിയിലെ തന്ത്രിമുഖ്യന്‍മാര്‍ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതന്‍മാരോടു ചര്‍ച്ച നടത്തി. എന്നാല്‍ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ലെന്നും ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതാണ്. സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments