റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്‌സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി അടിമയാക്കി വെച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ജസീന്തയുടെ മോചനത്തിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദിന് സുഷമ സന്ദേശം അയച്ചു.
നഴ്‌സിനെ മോചിപ്പിക്കാൻ സ്‌പോൺസർ 24,000 റിയാൽ (ഉദ്ദേശം നാലുലക്ഷം രൂപ) ആവശ്യപ്പെട്ടതായി പരാതിയുണ്ട്.മംഗളൂരുവിലുള്ള ഏജന്റ് മുഖേന ഖത്തറിലേക്കു പോയ ജസീന്തയെ അനധികൃതമായി സൗദിയിൽ എത്തിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയ്ക്ക് തന്റെ മാതാവിനെ ഏജന്റ് വിറ്റതായും അവരെ സ്പോൺസർ മർദ്ദിക്കുന്നതായും ജസീന്തയുടേ മകൻ പരാതിയിൽ പറഞ്ഞു.
അവസാനം ജസീന്ത വീട്ടുകാരുമായി ബന്ധപ്പെട്ടത് 2016 ഡിസംബറിലാണ്. 25,000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌താണു ഖത്തറിലേക്കു ഹോം നഴ്‌സായി ജസീന്തയെ എത്തിച്ചത്. പിന്നീട് ഏജന്റ് മൂലം സൗദിയിൽ എത്തിയ ഇവരെ സ്പോൺസർ അടിമയാകുകയായിരുന്നു.
Post Your Comments