മുംബൈ: ദിനംപ്രതിയുള്ള ഇന്ധന വിലയിലുള്ള മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണകരമെന്ന് റിപ്പോര്‍ട്ട്. ദിനംപ്രതി ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയതോടെ പെട്രോള്‍ വിലയില്‍ ഒരാഴ്ചകൊണ്ട് കുറവുണ്ടായത് ലിറ്ററിന് 1.77 രൂപ. ജൂണ്‍ 16ന് ഡല്‍ഹിയിലെ പെട്രോള്‍ വില 65.48 രൂപയായിരുന്നു. ജൂണ്‍ 25ലെ വില ലിറ്ററിന് 63.71 രൂപയാണ്.
ഡീസലിനും സമാനമായ വിലക്കുറവുണ്ടായി. ജൂണ്‍ 16ലെ വിലയായ 54.49 രൂപയില്‍നിന്ന് 53.61 രൂപയിലേയ്ക്കാണ് വില താഴ്ന്നത്. ദിനംപ്രതി 11 പൈസമുതല്‍ 32 പൈസവരെയാണ് പെട്രോള്‍ വിലയില്‍ കുറവുവരുന്നത്. ഡീസല്‍ വിലയിലാണെങ്കില്‍ രണ്ട് പൈസമുതല്‍ 18 പൈസവരെയും.
രണ്ടാഴ്ചകൂടുമ്പോള്‍ മാത്രം ലഭിച്ചിരുന്ന വിലക്കുറവിന്റെ ആനുകൂല്യം ദിനംപ്രതി ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. അഞ്ച് നഗരങ്ങളില്‍ വിജയകരമായി നടപ്പാക്കിയതിനുശേഷമാണ് രാജ്യത്തൊട്ടാകെ പദ്ധതി വ്യാപിപ്പിച്ചത്. ദിനംപ്രതി രാവിലെ ആറുമണിക്കാണ് ഇന്ധന വില പുതുക്കുന്നത്.മാസത്തില്‍ രണ്ട് തവണമാത്രം വില പുതുക്കിയിരുന്ന രീതിയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ജൂണ്‍ 16 മുതല്‍ മാറ്റംവരുത്തിയത്.
Post Your Comments