നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. തുടർച്ചയായ രണ്ടാം പാദത്തിലും എണ്ണ കമ്പനികൾക്ക് നേട്ടം തുടരാൻ സാധിച്ചിട്ടില്ല. കണക്കുകൾ പ്രകാരം, ജൂലൈയിൽ തുടങ്ങി സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്കാണ് നഷ്ടം നേരിട്ടത്. ഈ മൂന്ന് കമ്പനികളുടെയും രണ്ടാം പാദത്തിലെ നഷ്ടം 2,748.66 കോടി രൂപയാണ്. കഴിഞ്ഞ ഏഴ് മാസമായി ഇന്ധനവില പരിഷ്കരിക്കാത്തതോടെയാണ് എണ്ണ വിതരണ കമ്പനികൾ ഭീമമായ നഷ്ടം നേരിട്ടത്.
272 കോടി രൂപയാണ് ഐഒസി നേരിട്ട നഷ്ടം. എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയ്ക്ക് യഥാക്രമം 2,174.14 കോടി രൂപയുടെയും 304 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിൽ എൽപിജി സിലിണ്ടറുകൾ യഥാർത്ഥ ചിലവിനേക്കാളും കുറഞ്ഞ നിരക്കിൽ വിറ്റിരുന്നു. ഇത് നഷ്ടത്തിലേക്കാണ് നയിച്ചത്. ഇത്തരത്തിൽ ഉണ്ടായ നഷ്ടം നികത്തുന്നതിനായി എണ്ണ വിതരണ കമ്പനികൾക്ക് കേന്ദ്രസർക്കാർ 22,000 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, നഷ്ടം നികത്താൻ ഈ തുക പര്യാപ്തമായില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
Also Read: നൂതന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്
Post Your Comments