ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എണ്ണക്കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ധന വിലയും ഇറാനുമേലുള്ള യുഎസ് ഉപരോധവും മോദി ചര്‍ച്ച ചെയ്യും.നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് നടപടികളുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.
ഇറാന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുവാനിരിക്കെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാര്ം ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു.
എക്സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണ കമ്ബനി ദേധാവികളുമായുള്ള നരേന്ദ്ര മോദിയുടെ കൂടി കാഴ്ച. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്.
Post Your Comments