ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്.
തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന് വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന അഷ്റഫ് എന്നിവരാണു മരിച്ചത്. ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നത് ഗുലൈസ എന്ന സ്ഥലത്താണ്.
ഉംറ നിര്‍വഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്കാരവും കഴിഞ്ഞു മദീന സന്ദര്‍ശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലോടെയാണ് അപകടം. മൃതദേഹങ്ങള്‍ ഗുലൈസ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments