KeralaCinemaGeneralNews

അന്തരിച്ച സംവിധായകൻ കെ.ആർ.മോഹനനു ആദരവുമായി സിനിമാലോകം

 

തൃശൂര്‍: അന്തരിച്ച പ്രമുഖ സംവിധായകൻ കെ.ആർ.മോഹനൻ സിനിമാ ലോകം വിട ചൊല്ലുന്നു. നാളെ വൈകുന്നേരം 5 നു തൃശൂരിലെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ സിനിമാ-സാഹിത്യ -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ കെ.ആർ.മോഹനനു ആദരാഞ്ജലികൾ അർപ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.മാടമ്പ് കുഞ്ഞുകുട്ടൻ, സത്യൻ അന്തിക്കാട്, വൈശാഖൻ, പ്രിയനന്ദനൻ, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ഗോപിനാഥൻ, അനിൽ ബാബു, എൻ.രാധാകൃഷ്ണൻ നായർ, കെ.പി.മോഹനൻ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്,ഇർഷാദ്, ഐ.ഷൺമുഖദാസ്, മണിലാൽ, ഗോപീകൃഷ്ണൻ, അൻവർ അലി ,എൻ.രാജൻ, കെ.വി.അബ്ദുൾ ഖാദർ എം.എൽ. എ., കെ.രാജൻ എം.എൽ.എ., കെ.ബി.വേണു, പ്രദീപൻമുല്ലനേഴി കെ.ആർ.സുഭാഷ്, കെ.വി.ഗണേഷ്, തുടങ്ങിയവർ പങ്കെടുക്കും. ആദരാഞ്ജലിയുടെ ഭാഗമായി കെ.ആർ.മോഹനൻ സംവിധാനം ചെയ്ത ‘സ്വരൂപം’ എന്ന സിനിമയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button