![](/wp-content/uploads/2017/06/593d7848-30f3-11e7-aae9-524ad91d2809.jpg)
റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് അറിയിച്ചു.
പ്രത്യാക്രമണത്തില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നും ഒന്‍പത് മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്തതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച സുക്മയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെയാണു മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.
Post Your Comments