ന്യൂഡൽഹി : മധ്യപ്രദേശിലെ കർഷക പ്രക്ഷോഭം കോൺഗ്രസിനു തിരിച്ചുവരവിനുള്ള അവസരമായി കണക്കാക്കപ്പെടുന്നെങ്കിലും സംസ്ഥാനത്തു പാർട്ടിയെ ആരു നയിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ലോക്സഭയിലെ ചീഫ് വിപ് ജ്യോതിരാദിത്യ സിന്ധ്യ, മുതിർന്ന നേതാവ് കമൽനാഥ് എന്നിവർക്കാണു സാധ്യത കൂടുതലും.
എന്നാലും മാധവ റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യയാണ് ഒരു പിടി മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനം തിരിച്ചുപിടിച്ചു. അനുകൂല രാഷ്ട്രീയസാഹചര്യം മുതലെടുക്കണമെങ്കിൽ മധ്യപ്രദേശിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാല്‍ ഇതേസമയം, പ്രഖ്യാപനം നടത്തിയാൽ ചേരിപ്പോരുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
താരതമ്യേന യുവാവായ ജ്യോതിരാദിത്യയെ ഹൈക്കമാൻഡ് സംസ്ഥാനദൗത്യമേൽപിക്കുമെന്ന അഭ്യൂഹം പരന്നതു കമൽനാഥിനെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹം ബിജെപിയിലേക്കു ചേക്കേറുമെന്നു വാർത്ത പ്രചരിച്ചത് ഇതിനു തൊട്ടുപിന്നാലെയാണ്.
Post Your Comments