![airasia](/wp-content/uploads/2017/06/airasia.jpg)
പെർത്ത്: സാങ്കേതിക തകരാർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിംഗ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. ഞായറാഴ്ച രാവിലെ 359 യാത്രക്കാരുമായി പറന്നുയർന്ന വിമാനം യാത്ര തുടങ്ങി 90 മിനിറ്റിനു ശേഷമാണ് കുലുങ്ങി വിറച്ചത്.
വിമാനം വാഷിംഗ് മെഷീൻ പോലെ കുലുങ്ങിയെന്ന് പറഞ്ഞു യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments