ന്യൂഡൽഹി: സലൂൺ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം. അറസ്റ്റിലായത് കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ 22 പേർ.’ഗ്രേസ് യുനിസെക്സ് തായ് സലൂണ്‍ ആന്‍ഡ് സ്പാ’ എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്. ഡൽഹി രോഹിണിയിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 10 യുവതികള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് പിടിയിലായത്. പിടിയിലായ യുവതികളെല്ലാം 26 വയസ്സിൽ താഴെയുള്ളവരാണ്.
ബ്യൂട്ടീഷൻ കോഴ്സ് കഴിഞ്ഞ ഒരു യുവതിയാണ് മറ്റുള്ള യുവതികളെ ഇതിലേക്ക് ആകർഷിക്കുന്നത്. സ്പായിലെത്തുന്നവരെ മറ്റു സര്‍വീസുകളുണ്ടെന്ന് പ്രലോഭിച്ച് സെക്സിലേക്ക് ആകര്‍ഷിക്കുന്നത് ഈ സ്ത്രീയാണ്.സ്ഥാപനം നടത്തുന്നത് ആധുനിക സൗകര്യങ്ങളിലാണ്. പ്രതിമാസം 44000 രൂപയാണ് ഇതിന്റെ വാടക. 2000 രൂപ കസ്റ്റമറിൽ നിന്ന് ഈടാക്കി 1000 രൂപ സ്ത്രീകൾക്ക് നൽകുകയും ബാക്കി 1000 സ്ഥാപനം ഈടാക്കുകയുമായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് കോൺസ്റ്റബിളിനെ കസ്റ്റമർ എന്ന രൂപേണ ഇവിടേയ്ക്ക് അയക്കുകയായിരുന്നു. തുടർന്നാണ് എല്ലാവരുടെയും അറസ്റ്റ് നടന്നത്. സ്ഥാപനം നടത്തുന്ന മന്‍ജീത് സിങ്, സന്ദീപ് എന്നിവരും അറസ്റ്റിലായി.വേഗത്തിൽ പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്നാണ് യുവതികള്‍ പോലീസിന് നല്കിയ മൊഴി.
Post Your Comments