കൊല്ലം: അഞ്ചല്‍ ഏരൂര്‍ തൊണ്ടിയറയില്‍ അറുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.ആവണീശ്വരം മഞ്ഞക്കാല ഉണ്ണികൃഷ്ണ പിള്ളയാണ് പിടിയിലായത്. 12 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.2005 ഏപ്രില്‍ 20നാണ് അറുപത്തിയഞ്ചുകാരിയായ ഭാരതിയെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
മൃതദേഹം അർദ്ധ നഗ്നമായ നിലയിലായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭാരതി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ വെളിയിൽ എത്തിയപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. പീഡന ശ്രമം ചെറുത്തപ്പോൾ ബഹളം വെക്കാതിരിക്കാനാണ് ഇവരെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിറ്റേന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇവരുടെ ശവസംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു.
നാട്ടുകാരിൽ പലരും മദ്യത്തിന് അടിമയായ ഇയാളെ പറ്റി പോലീസിൽ സംശയം പ്രകടിപ്പിച്ചിരുന്നു.നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചിരുന്നു. ഇതേസംശയം ക്രൈംബ്രാഞ്ചിനെയും നാട്ടുകാർ അറിയിച്ചിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Post Your Comments