കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയെയും മകന്‍റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയുമായി പോലീസ്. സംഭവം പുനലൂര്‍ എ എസ് പിയുടെ മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷിക്കാൻ തീരുമാനമായി.കൊട്ടാരക്കര വനിത സെല്‍ സി ഐ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയെയും മകന്‍റെ സുഹൃത്തിനെയും മര്‍ദ്ദിച്ചതാണ് കേസിനു ആസ്പദമായ സംഭവം . 43 വയസുള്ള സ്ത്രീയെയും മകന്‍റെ സുഹൃത്തിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. യുവാവിന്‍റെ പരാതിയില്‍ മാത്രമാണ് പോലീസ് കേസെടുത്തത്.
ഏഴു പേരെ പിടികൂടിയ പോലീസ് അവരെ ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപ്പെട്ടതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. കടക്കല്‍ സിഐക്ക് അന്വേഷണച്ചുമതല നല്‍കി. പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി എസ് സുരേന്ദ്രന്‍ അറിയിച്ചു. വീഴ്ച ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. സദാചാര ഗുണ്ടായിസം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞു.
Post Your Comments