മെറിലാന്‍ഡ് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകസമിതിയില്‍ മലയാളിയും. അഗളി ചിറ്റൂര്‍ സ്വദേശി ജോസഫ് ഫ്രാന്‍സിസ് ആണ് ഉപദേശകസമിതിയില്‍ ഉള്ളത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയസമിതിയുടെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസറി ബോര്ഡിലേയ്ക്കാണ് നിയമനം. പ്രസിഡന്റ് ട്രംപ് പേരെഴുതി ഒപ്പിട്ട കാര്‍ഡ് ജോസഫ് ഫ്രാന്‍സിസിനു ലഭിച്ചു. 2016 മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സമിതിയുടെ ഗോള്‍ഡ് കാര്‍ഡുള്ള ചാര്‍ട്ടര്‍ മെമ്പര്‍ ആണ് ജോസഫ്. പാര്‍ട്ടി അംഗങ്ങളില്‍ മൂന്ന് ശതമാനം പേര് മാത്രമാണ് ഗോള്‍ഡ് ചാര്‍ട്ട് മെമ്പര്‍മാര്‍. നാല് വര്‍ഷമായി മെറിലാന്‍ഡില്‍ താമസിക്കുന്ന ജോസഫ് ഫ്രാന്‍സിസ് ഓട്ടിസം ബാധിതരായ കുട്ടികളുടെ ആശുപത്രിയില്‍ കൗണ്‍സിലറാണ്.
Post Your Comments