Latest NewsKeralaNews

പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയത് മറ്റൊരാൾ

കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. മുഖ്യപ്രതി നടന്‍ ദിലീപിന് ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന കത്തിന്റെ ആധികാരികതയിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ജയിലില്‍ വച്ച്‌ നടന്‍ ദിലീപിനയച്ച കത്ത് പള്‍സര്‍ സുനിക്ക് വേണ്ടി സഹതടവുകരനായ നിയമവിദ്യാര്‍ഥിയാണ് എഴുത്തിയതെന്ന് പോലീസ് പറഞ്ഞു.

അക്ഷരതെറ്റില്ലാതെ വ്യക്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ടിയാണ് സഹതടവുകാരനായ നിയമവിദ്യാര്‍ഥിയുടെ സഹായം സുനി തേടിയത്. സുനി പറഞ്ഞ പ്രകാരം കത്ത് എഴുത്തിയതും പിന്നീട് ജയിലിന് പുറത്തുള്ള വിഷ്ണുവിന് കത്ത് എത്തിച്ചു നല്‍കിയതും ഈ നിയമവിദ്യാര്‍ഥിയാണ്. മരട് കോടതിയില്‍ ഇയാളെ ഹാജരാക്കാനായി എത്തിച്ചപ്പോള്‍ ആണ് കത്ത് വിഷ്ണുവിന് നല്‍കിയത്. വിഷ്ണുവില്‍ നിന്നാണ് കത്ത് പിന്നീട് ദിലീപിന് ലഭിക്കുന്നത്.

കത്ത് മറ്റാരോ എഴുതിയതാണെന്നാണ് സുനിയുടെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറയുന്നത്. സുനിലിന്റെ കൈയ്യക്ഷരമല്ല കത്തില്‍ കാണുന്നത്. സുനിലിന്റെ കൈയ്യക്ഷരം ഇത്ര വടിവൊത്ത അക്ഷരമല്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെയെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. കടലാസും സീലും ജയിലധികൃതര്‍ തിരിച്ചറിഞ്ഞു. കേസ് ആവശ്യത്തിനെന്നു പറഞ്ഞ് സുനില്‍കുമാര്‍ കടലാസ് വാങ്ങിയിരുന്നു. എന്നാല്‍ ഇങ്ങനൊയൊരു കത്ത് ജയിലധികൃതര്‍ കണ്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button