കോഴിക്കോട്: ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏല്‍പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ സ്വര്‍ണ കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് വിശ്വാസികളില്‍ സംഭവം വേദനയുളവാക്കിയതായും ഞെട്ടലോടെയാണ് ഇതിനെ കാണുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഓരോ വര്‍ഷം കഴിയുന്തോറും ശബരിമലയിലെ സുരക്ഷാപ്രശ്നം വര്‍ധിച്ച് വരികയാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണം. സുരക്ഷാവീഴ്ചയെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments