![](/wp-content/uploads/2017/06/inian-hockey.jpg)
ലണ്ടൻ : ലോക ഹോക്കി ലീഗിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു. ഒന്നിനെതിരെ ആറു ഗോളുമായാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
അഞ്ചു മുതൽ എട്ടു വരെയുള്ള സ്ഥാനനിർണയത്തിലാണ് ഇന്ത്യയുടെ തിളക്കമാർന്ന വിജയം. ഇതോടെ അഞ്ച് – ആറ് സ്ഥാനനിർണയ മത്സരത്തിലും ഇന്ത്യ പോരാടും. ഇനി കാനാഡയാണ് ഇന്ത്യയുടെ എതിരാളികൾ.
രമൺ ദീപ് സിങ്ങ്, മൻ ദീപ് സിങ്ങ്,തൽവീന്ദർ സിങ്ങ്,ഹർമൻ പ്രീത് സിങ്ങ് എന്നിവരുടെ ഗോളുകളാണ് പാകിസ്ഥാനെ തകർത്തത്.
പാക്കിസ്ഥാനു വേണ്ടി അജാസ് അഹമ്മദ് ആശ്വാസ് ഗോൾ നേടി. പൂൾ മത്സരത്തിലും ഇന്ത്യയോട് പാക്കിസ്ഥാൻ ഏഴു ഗോളിനു തോറ്റിരുന്നു. ക്വാർട്ടർ ഫെെനലിൽ മലേഷ്യയോട് തോറ്റാണ് ഇന്ത്യ നോക്കോട്ടിൽ നിന്നും പുറത്തായത്.
Post Your Comments