ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിൽ നൂറിലേറെപ്പേർക്ക് ദാരുണന്ത്യം. ബഹവൽപുരിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതാണ് അപകടകാരണം. നൂറിലേറെപ്പേർ വെന്തുമരിച്ചതായാണ് വിവരം. എൺപതോളം പേർക്കു പരുക്കേറ്റു. ഇവരിൽ ഭൂരിപക്ഷം പേരും ഗുരുതരവസ്ഥയിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം.
ബഹവൽപുരിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ടാങ്കറിനു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണം വിട്ട് ടാങ്കർ തലകീഴായി മറിഞ്ഞു. പിന്നീട് ടാങ്കറിനു തീപിടിക്കുകയുമായിരുന്നു. വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധനചോർച്ച സംഭവിച്ചു. ഇത് മരണസംഖ്യ വർധിക്കാനുള്ള കാരണമായി. വലിയ ശബ്ദത്തോടെയാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. ടാങ്കറിൽ ചോർച്ച സംഭവിച്ചതിനെ തുടർന്ന് ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും പറയപ്പെടുന്നു. ആറോളം കാറുകളും 12 ബൈക്കുകളും അപകടത്തിൽ പൂർണ്ണമായി കത്തിനശിച്ചു.
Post Your Comments