ബോഗോട്ട: കൊളംബിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിൽ. കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്. ബോഗോട്ടയിലെ തിരക്കേറിയ ഷോപ്പിംഗ് സെന്‍ററായ സെന്‍ട്രോ അന്‍ഡിനോ മാളിലാണ് ജൂണ്‍ 17നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതെന്നു കൊളംബിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിലുടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.
സ്ഫോനം നടന്നത് സ്ത്രീകളുടെ ടോയ്ലെറ്റിലാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. ഈ വര്‍ഷം കൊളംബിയയില്‍ ഉണ്ടാകുന്ന വലിയ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്.
Post Your Comments