Latest NewsKeralaNewsInternational

മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി

ലണ്ടൻ/ആലപ്പുഴ : സ്കോട്‌ലൻഡ് എഡിൻബറ രൂപതയിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി. വൈദികനെ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് എഡിൻബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിൻഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് പള്ളിയും പള്ളിമുറിയും തുറന്നുകിടക്കുന്നതു കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

വൈദികന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്. അതേസമയം, വൈദികന്റെ പഴ്സും പാസ്പോർട്ടും മറ്റു വസ്തുക്കളും മുറിയിൽ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. ഈ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button