Latest NewsNewsIndiaTechnology

അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയർ

ന്യൂഡൽഹി: അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയർ. കഴിഞ്ഞ ദിവസം ഇതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ ഏർപ്പെടുത്തി. ഇത് എല്ലാത്തരം വകുപ്പുതല നടപടികളും ഒൺലൈനായി റിക്കോർഡ് ചെയ്യുകയും ഏകോപനത്തിനു ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യും. വകുപ്പുതല അന്വേഷണം നടത്തുന്ന ഭരണ മന്ത്രാലയം, കുറ്റക്കാരനായ ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥൻ തുടങ്ങിയ വിഭാഗങ്ങളുമായുള്ള ഏകോപനം ഇതിലൂടെ സാധ്യമാകും.

വകുപ്പുതല നടപടികൾ പുതിയ സംവിധാനത്തിലൂടെ വേഗത്തിലാകുമെന്നും അതിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാനാകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കൂടാതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്ഷപ്പടുത്താനും അനാവശ്യ പീഡനങ്ങളിൽ നിന്ന് അവരെ ഒഴിവാക്കാനുമാകും. കേന്ദ്രത്തിൽ നിയമിതരായ ഐഎഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനാകും പോർട്ടൽ ആദ്യം ഉപയോഗിക്കുക. തുടർന്ന് ഇതിൽ എല്ലാ ഓൾ ഇന്ത്യ സർവീസസ് ഉദ്യോഗസ്ഥരും ഗ്രൂപ്പ് എ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണവലയിൽപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button