Uncategorized

നിങ്ങളുടെ കൈവശം സാംസംഗ് സ്മാര്‍ട്ട് ഫോണ്‍ ആണോ ? എങ്കില്‍ ഇനി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം

 

അബുദാബി: സാംസംഗ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. സാംസംഗ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം. യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയിലെ (റാക്ബാങ്ക്) ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കൊണ്ടുനടന്ന് ബുദ്ധിമുട്ടേണ്ട. സാംസംഗ് പേ സൊലൂഷന്‍ എടിഎമ്മില്‍ കൊണ്ടുവരുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ബാങ്ക് ആയിരിക്കുകയാണ് റാക്ബാങ്ക്. സാംസംഗ് ഗള്‍ഫ് ഇലക്ട്രോണിക്‌സിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ബാങ്ക് അറിയിച്ചു.

പദ്ധതി പ്രാവര്‍ത്തികമായതോടെ ബാങ്കിലെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്ലാതെ റാക്ബാങ്ക് എടിഎമ്മില്‍ നിന്ന് സാംസംഗ് സ്മാര്‍ട്ട് ഫോണിലൂടെ പണം പിന്‍വലിക്കാനാകും. പ്രാരംഭ ഘട്ടം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡ്രാഗണ്‍ മാര്‍ട്ട് 2, വാഫി മാള്‍, സിറ്റി സെന്റര്‍ മെയ്‌സം എന്നീ സ്ഥലങ്ങളിലെ എടിഎമ്മുകളിലാണ് ഇത് നടപ്പാക്കുന്നത്. എന്നാല്‍ ബാങ്കുകളിലെ എല്ലാ എടിഎം ശൃംഖലയിലേക്കും ഉടന്‍ തന്നെ സാംസംഗ് പേ സൊലൂഷന്‍ എത്തിക്കുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

ഇന്നവേഷന്‍ കൊണ്ടുവരുന്നതില്‍ റാക്ബാങ്കിന് മികച്ച ചരിത്രമാണുള്ളതെന്ന് റാക്ബാങ്ക് സിഇഒ പീറ്റര്‍ ഇംഗ്ലണ്ട് പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം, മൊബൈല്‍കാഷ്, ടാബ്ലറ്റ് ബാങ്കിംഗ് തുടങ്ങിയ മികച്ച ഡിജിറ്റില്‍ സൊലൂഷനുകളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് ജനകീയവല്‍ക്കരിക്കാന്‍ ബാങ്കിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാലക്‌സി എസ്8, ഗാലക്‌സി എസ്8 , ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ്, ഗാലക്‌സി എസ്6 എഡ്ജ് , നോട്ട് 5, ഗാലക്‌സി എ5, ഗാലക്‌സി എ7, ഗാലക്‌സി എ സീരീസ് എന്നീ മോഡലുകളിലാണ് യുഎഇയില്‍ സാംസംഗ് പേ ലഭിക്കുന്നത്.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button