ലക്നൗ: പീഡനശ്രമത്തിനിടെ കാറില്‍ നിന്നും വലിച്ചെറിയപ്പെട്ട 19കാരി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മാഡിയന്‍ പ്രദേശത്ത് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പൂജ (കാജല്‍) ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തന്റെ പഠനത്തിനിടയിലും സെയില്‍സ് ഗേളായി ജോലി നോക്കിയിരുന്ന പൂജ, ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരാനായി ടാക്സി പിടിക്കുകയായിരുന്നു.
എന്നാൽ ഇറങ്ങേണ്ട സ്ഥലമായിട്ടും ടാക്സി നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റൊരു വാൻ ഡ്രൈവർ ഇവരെ പിന്തുടർന്നെങ്കിലും മൂന്ന് കിലോമീറ്ററോളം ടാക്സി ഓടിച്ചതിനു ശേഷം അക്രമികള്‍ പെണ്‍കുട്ടിയെ കാറില്‍ നിന്നും തള്ളി പുറത്തേക്കിടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വഴിപോക്കരുടെ സഹായത്തോടെ വാന്‍ ഡ്രൈവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
Post Your Comments