ഫാൽകിർക്: സ്കോട്ട്ലൻഡിൽ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് സൂചന.ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിനെയാണ് വെള്ളിയാഴ്ച കാണാതായത്.സിഎംഐ സഭാംഗമായ അദ്ദേഹത്തെ താമസിക്കുന്ന വീടിനു സമീപമുള്ള ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം.
എഡിൻബറോ രൂപതയിലെ ക്രിസ്റ്റോർഫിൻ ഇടവക വികാരിയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ വൈദികൻ സംസാരിച്ചിരുന്നു.ദിവ്യബലിയർപ്പിക്കാൻ എത്താതിരുന്നതോടെയാണ് കാണാതായ വിവരം അറിയുന്നത്.
2013 ഡിസംബർ 30നാണ് ഫാ. മാർട്ടിൻ പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോർട്ട്ലൻഡിലേക്കു പോയത്.
Post Your Comments