ചെന്നൈ: പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. തമിഴ്നാട്ടിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പൂജാ കർമ്മങ്ങൾ ചെയ്യുന്ന എഴുപതുകാരനായ രാജേന്ദ്രൻ എന്നയാളാണ് മൂന്നു നിലയുള്ള കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സംഭവത്തിനിടെ, ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നു പോയി.
കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി കൊടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ച് രാജേന്ദ്രനെ ഇക്കാര്യം എൽപ്പിക്കുകയായിരുന്നു.
പല്ലുവേദന കുറയ്ക്കാൻ ചൂടുള്ള ഗ്രാമ്പൂ ചായ
വെളുപ്പിനെ പൂവൻകോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രൻ കാൽവഴുതി കെട്ടിടത്തിനു മുകളിൽ നിന്നും വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments