Latest NewsKeralaNews

വിമാനയാത്രാനിരക്ക് വർദ്ധനവ് ; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി കത്തയച്ചു. ഉത്സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഇത് കണക്കിലെടുത്ത് കണക്കിലെടുത്ത് കേരളം – ഗള്‍ഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണമെന്നും കൂടുതല്‍ എയര്‍ ഇന്ത്യ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വർധിപ്പിച്ചിരിക്കുന്നത്. ഇത് മലയാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടുതൽ സർവീസ് ഏർപ്പെടുത്താൻ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കണമെന്നും അവധി സീസണിലെ തിരക്ക് കുറയ്ക്കാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button