പയാഗ്പൂര്‍: ഉത്തര്‍പ്രദേശിലെ പയാഗ്പൂര്‍ എം.എല്‍.എയുടെ മകനെയും കൂട്ടാളിയെയും പൊലീസ് തിരയുന്നു. ദളിതരായ രണ്ട് കുട്ടികളെ ജീവനോടെ കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബി.ജെ.പി എം.എല്‍.എയായ സുബാഷ് തൃപാടിയുടെ മകനായ നിഷാങ്ക് തൃപാടി ഇയാളുടെ സുഹൃത്തായ മനോജ് ശുക്ള എന്ന ഖനി കരാറുകാരനെയുമാണ് പൊലീസ് തിരയുന്നത്. തങ്ങളുടെ പ്രദേശത്ത് അനധികൃതമായി കടന്നുകൂടി മണ്ണ് ഖനനം ചെയ്തത് തടഞ്ഞതിനാണ് തന്റെ മക്കളായ കരണിനെയും (10) നിസാറിനെയും (11) കൊലപ്പെടുത്തിയതെന്ന് കുട്ടികളുടെ പിതാവ് ചേത്റാം പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ബുള്‍ഡോസര്‍ ഉപയോഗിച്ച് കുട്ടികളുടെ മേല്‍ മണ്ണ് കോരിയിടുകയായിരുന്നെന്ന് ചേത്റാം പറഞ്ഞു. എന്നാല്‍ മകനെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താന്‍ താന്‍ തയ്യാറാണെന്നും എം.എല്‍.എ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം നിഷാങ്കിനും മനോജിനുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments