Latest NewsIndiaNewsGulf

കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു

കുവൈറ്റ് : കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് 10 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തും. ഈ മാസം 27ന് അദ്ദേഹം ഡൽഹിയിൽ എത്തും. കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

അമീറിന്റെ ഇന്ത്യാസന്ദര്‍ശനം ചികിത്സാ ആവശ്യങ്ങള്‍ക്കായാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന് മുൻപ് 2006 ജൂണ്‍ 14ന് അദ്ദേഹം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ആറ് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button