* മീന്‍ പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ അര കിലോ
മൈദ മാവ് -കാല്‍ കപ്പ്, മുളക് പൊടി -ഒരു ടിസ്പൂണ്‍, മഞ്ഞള്‍പ്പൊടി -ഒരു ടിസ്പൂണ്‍
സവാള- കാല്‍ കിലോ, പച്ചമുളക് -മൂന്ന്, വെള്ളം -ഒരു കപ്പ്, വെളുത്തുള്ളി -നാല് അല്ലി
ഏലക്കായ -രണ്ടെണ്ണം, മല്ലിയില,കറിവേപ്പില -ആവശ്യത്തിന്, ഉപ്പ്,എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് മസാല പുരട്ടി മീന്‍ വറുത്തെടുക്കുക. സവാള കനം കുറിച്ച് അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും സവാളയും നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തതും ഏലക്കാ പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയാറാക്കുക. ഇതിനു ശേഷം മൈദ, ഉപ്പ്, ഒരുമുട്ട എന്നിവ വെള്ളത്തില്‍ കലക്കി വെള്ളേപ്പച്ചട്ടിയില്‍ അട ഉണ്ടാക്കുക. ഈ അടയ്ക്കുള്ളില്‍ മീന്‍ ചേര്‍ത്ത മസാല വച്ച് ഒട്ടിക്കുക. അപ്പച്ചട്ടിയില്‍ കുറച്ച് നെയ്യൊഴിച്ച് രണ്ട് ഭാഗവും ബ്രൗണ്‍ നിറമാകും വരെ പൊരിച്ചെടുക്കുക.
മുട്ട നിറച്ചത്
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട -5, ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം, പച്ച മുളക് -12
കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍, മഞ്ഞള്‍ പൊടി -ഒരു നുള്ള്
മുളക് പൊടി -ഒരു നുള്ള്, മൈദ 45 വലിയ സ്പൂണ്‍, ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി ,കുരുമുളക് പൊടി ,ഉപ്പു എന്നിവ ചേര്‍ത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം. പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാന്‍ ശ്രദ്ധിക്കണം. ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വെക്കുക. ചൂടാറിയാല്‍ ഇത് മുട്ടയുടെ വെള്ളയിലേക്ക് നിറക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല ഇടാന്‍. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക. ഇത് പൊരിച്ചെടുത്ത് കഴിക്കാം.
* തരിപ്പോള
ആവശ്യമുള്ള സാധനങ്ങള്‍
1. കോഴിമുട്ട 3, 2. ഏലയ്ക്ക 1, 3. പഞ്ചസാര ഒരു കപ്പ്, 4. ഒന്നേകാല്‍ കപ്പ് മൈദ, 5. ഒന്നര സ്പൂണ്‍ നെയ്യ്, 6. കിസ്മിസ് 8, 7. അണ്ടി 6
തയ്യാറാക്കുന്ന വിധം
1, 2, 3 ചേരുവകള്‍ നന്നായി അടിച്ച് പതപ്പിക്കുക. മെഷീന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ശേഷം 4-ാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചുവെക്കുക. ഫ്രൈ പാന്‍ ചൂടാക്കി 5-ാമത്തെ ചേരുവ ഒഴിച്ച് ചെറുതീയില്‍ വെച്ച് യോജിപ്പിച്ച മിശ്രിതം അതിലേക്കൊഴിച്ച് 10 മിനിറ്റ് വേവിച്ച് വാങ്ങിവെക്കുക. 6 ഉം 7 ഉം ചേരുവകള്‍ ചേര്‍ത്ത് ഇത് അലങ്കരിക്കാം. രുചിയാര്‍ന്ന തരിപ്പോള തയ്യാറായി.
Post Your Comments