NattuvarthaLatest NewsNews

നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം

വി.കെ ബൈജു

 

മലപ്പുറം: പൂക്കോട്ടുംപാടം സ്വദേശി രാകേഷ് എന്ന ഉണ്ണിയുടെ മരണം ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.
പൂക്കോട്ടുംപാടം വനിതാ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന രാകേഷ് നാട്ടിൽ ഓരോരുത്തർക്കും സുപരിചിതനാണ്. പരേതനായ കണ്ണത്തുമണിയാണി മാധവൻ നായരുടെ മകനായ രാകേഷ് രാത്രിയിൽ ഉറങ്ങാൻ കിടക്കുകയും, ഇന്ന് രാവിലെ എഴുന്നേൽക്കാത്തതു ശ്രദ്ധിച്ച വീട്ടുകാരാണ് രാകേഷ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. നാട്ടിൽ സജീവ ഇടതു രാഷ്ട്രീയ പ്രവർത്തകനും, മികച്ച വോളിബാൾ കളിക്കാരനുമായ ഇരുപത്തിഎട്ടുകാരൻ യുവാവിന്റെ വിവാഹം കഴിഞ്ഞ ആഴ്ചയാണ് നിശ്ചയിച്ചത്. സംസ്കാരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button