KeralaLatest News

സംസ്ഥാന വിദ്യാലയ മേധാവികളോടും, ആശുപത്രി അധികൃതരോടും മുഖ്യമന്ത്രിക്ക് പറയാനുള്ളത്.

തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പകര്‍ച്ചപ്പനി തടയുന്നതിനും രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങള്‍ ഒറ്റമനസ്സോടെ നീങ്ങേണ്ട സാഹചര്യമാണുള്ളത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കിടത്തി ചികിത്സക്ക് കൂടുതല്‍ സൗകര്യവും സജ്ജീകരണവും താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആശുപത്രികളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button