ജമ്മു: ഇന്ത്യന്‍ സൈനികരോട് പാകിസ്ഥാന്‍ ചെയ്യുന്ന ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തായി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികലമാക്കാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിരക്ഷാ സേനയ്ക്ക് (ബാറ്റ്) പ്രത്യേക കത്തിയും അത്തരം രംഗങ്ങള്‍ പകര്‍ത്താന്‍ ശരീരത്തില്‍ ക്യാമറയുമാണ് സുരക്ഷാസേനാംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാകിസ്ഥാന്‍ അതിര്‍ത്തിരക്ഷാ സേനയിലെ ഒരംഗത്തിന്റെ മൃതദേഹം സൈന്യം കണ്ടെത്തിയിരുന്നു. ഇയാളുടെ മൃതദേഹത്തില്‍ നിന്നാണ് സൈന്യത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചത്.
നിയന്ത്രണരേഖ കടന്നെത്തിയ പാക് അതിര്‍ത്തി സേനാംഗം സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ വികലമാക്കാനുപയോഗിക്കുന്ന പ്രത്യേക കത്തിയും അത്തരം രംഗങ്ങള്‍ ചിത്രീകരിക്കാനുതകുന്ന വിധത്തില്‍ തലയില്‍ സ്ഥാപിച്ച ക്യാമറയും പാക് സൈനികന്റെ മൃതശരീരത്തില്‍ കണ്ടെത്തി.
അതിവേഗത്തില്‍ ശരീരം വികലമാക്കാനും തലയറുക്കാനും സാധിക്കുന്ന തരത്തില്‍ പ്രത്യേകം തയ്യാറാക്കിയതാണ് കത്തിയെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തലയില്‍ ബാന്‍ഡേജ് ഉപയോഗിച്ച് ഘടിപ്പിച്ച ക്യാമറ ദൃശ്യങ്ങള്‍ ലൈവായി പാക് അതിര്‍ത്തി കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭീകരരുടെ മറവില്‍ പാക് അതിര്‍ത്തിസേന ഹീനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൂടുതല്‍ ബാറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ക്കുറപ്പുണ്ട്. അവരുടെ മൃതശരീരങ്ങള്‍ സഹഅംഗങ്ങള്‍ നീക്കിയതാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു നേരത്തെ ആക്രമണം നടത്തിയത് ഭീകരരാണെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സംഭവത്തിന് ശേഷം മേഖലയില്‍ നടത്തിയ പരിശോധനയില്‍ പാക് അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗത്തിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു.
ഈ വര്‍ഷം മാത്രം സമാനമായ രീതിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തി സേന നടത്തുന്ന മൂന്നാമത്ത ആക്രമണമാണിത്. ഇതേ മേഖലയില്‍ നേരത്തെ പാക് അതിര്‍ത്തി സേന രണ്ട് സൈനികരെ കൊലപ്പെടുത്തി മൃതശരീരം തലയറുത്ത് വികലമാക്കിയിരുന്നു.
Post Your Comments