Latest NewsInternational

യുഎഇയിലെ വാട്‌സ് ആപ്പ് കാളുകള്‍ നിരോധിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇങ്ങനെ

യുഎഇ: അറബ് രാജ്യങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ ഖത്തര്‍ ഇപ്പോള്‍ അനുഭിക്കുന്ന പ്രശ്‌നവും അതുതന്നെ. അതുകൊണ്ട് തന്നെ സൈബര്‍ ലോകത്തും സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. കാര്യം വാട്‌സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വലിയ സേവനമാണ് എങ്കിലും അത് വലിയ രീതിയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ വരുത്തുന്നുവെന്നാണ് കണ്ടെത്തല്‍. അറബ് രാജ്യങ്ങളില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാട്‌സ് ആപ്പ് കാളുകള്‍ നിരോധിക്കേണ്ടത് രാജ്യങ്ങളുടെ ആവശ്യകതയാണ്. ഭീകര സംഘടനകള്‍ക്കും മറ്റും വാട്‌സ് ആപ്പ് കാളുകള്‍ വഴി ആശയവിനിമയം നടത്തുന്നതിന് ഒരു തടസ്സവും ഇല്ലെന്നാണ് പുതിയ കണ്ടെത്തല്‍. മാത്രമല്ല ഇത് ഭീകര സംഘടനകള്‍ക്ക് അവരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും ഇത് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വാട്‌സ് ആപ്പ് കാളുകള്‍ നിരോധിക്കാനുള്ള ആവശ്യവുമായി യുഎഇ മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button