ദുബായ്: ലോകത്ത് ആദ്യമായി സഹിഷ്ണുത പഠന ഗവേഷണ കേന്ദ്രം ആരംഭിച്ച് യു.എ.ഇ മന്ത്രാലയം. യു.എ.ഇയിൽ വിവേചനങ്ങളില്ലാതാക്കി സഹവർത്തിത്വത്തിന്റെയും സമത്വത്തിന്റെയും ഉന്നതമൂല്യങ്ങൾ പാലിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിക്കായി രാജ്യാന്തര സഹിഷ്ണുതാ പഠന, ഗവേഷണ, പ്രചാരണ കേന്ദ്രം തുടങ്ങുന്നു.
ലോകത്ത് ആദ്യമായിട്ടാണ് സഹിഷ്ണുതാകാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കുന്നത്. സമൂഹം ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ പഠിപ്പിക്കുകയും കർമപരിപാടികൾ ആവിഷ്കരിക്കുകയുമാണ് കേന്ദ്രത്തിന്റെ പ്രധാന ചുമതല. മലയാളി വിദ്യാഭ്യാസ സംരംഭകനായ സണ്ണി വർക്കിയും ബോർഡ് ഓഫ് ട്രസ്റ്റീസിൽ അംഗമാണ്.
Post Your Comments