ദുബായ് : ദുബായ് മണലാരിണ്യത്തിലൂടെ ക്വാഡ് ബൈക്കില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് ദുബായ് ആര്‍.ടി.എ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മരുഭൂമിയിലെ യന്ത്രക്കുതിരകളായ ക്വാഡ് ബൈക്കുകളില്‍ പായുമ്പോള്‍ അമിതാവേശം വേണ്ടെന്ന് അധികൃതര്‍. മണല്‍മലകളിലൂടെയുള്ള സാഹസികയാത്രയില്‍ അതീവ ശ്രദ്ധവേണം. ക്വാഡ് ബൈക്കുകള്‍ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനങ്ങള്‍ വാഹനങ്ങളില്‍ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണമെന്നും അറിയിച്ചു.
ക്വാഡ് ബൈക്കുകള്‍ അപകടത്തില്‍ പെടുന്നതും പലര്‍ക്കും ഗുരുതര പരുക്കേല്‍ക്കുന്നതും വര്‍ധിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മാത്രം ഒന്‍പത് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ടൂറിസ്റ്റ് പൊലീസ്, ദുബായ് പൊലീസ് എന്നിവയുടെ സഹകരണത്തോടെ ആര്‍ടിഎ ബോധവല്‍ക്കരണം ആരംഭിച്ചു. 23 ക്വാഡ്ബൈക്ക് ക്യാംപുകള്‍ കേന്ദ്രീകരിച്ചാണു ബോധവല്‍ക്കരണം. നിര്‍ദേശങ്ങളടങ്ങിയ കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ക്വാഡ് ബൈക്കുകള്‍ ഓടിക്കാന്‍ മരുഭൂമിയിലെ പല കേന്ദ്രങ്ങളിലും ശാസ്ത്രീയ പരിശീലനം നല്‍കുന്നുണ്ട്.
Post Your Comments